Surah സൂറത്തുൽ ആദിയാത്ത് - Al-‘Ādiyāt

Listen

Malayalam മലയാളം

Surah സൂറത്തുൽ ആദിയാത്ത് - Al-‘Ādiyāt - Aya count 11

وَٱلۡعَـٰدِیَـٰتِ ضَبۡحࣰا ﴿١﴾

കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം.


Arabic explanations of the Qur’an:

فَٱلۡمُورِیَـٰتِ قَدۡحࣰا ﴿٢﴾

അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ.


Arabic explanations of the Qur’an:

فَٱلۡمُغِیرَ ٰ⁠تِ صُبۡحࣰا ﴿٣﴾

എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ.


Arabic explanations of the Qur’an:

فَأَثَرۡنَ بِهِۦ نَقۡعࣰا ﴿٤﴾

അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവ.


Arabic explanations of the Qur’an:

فَوَسَطۡنَ بِهِۦ جَمۡعًا ﴿٥﴾

അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവ (കുതിരകള്‍) തന്നെ സത്യം.


Arabic explanations of the Qur’an:

إِنَّ ٱلۡإِنسَـٰنَ لِرَبِّهِۦ لَكَنُودࣱ ﴿٦﴾

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.


Arabic explanations of the Qur’an:

وَإِنَّهُۥ عَلَىٰ ذَ ٰ⁠لِكَ لَشَهِیدࣱ ﴿٧﴾

തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.


Arabic explanations of the Qur’an:

وَإِنَّهُۥ لِحُبِّ ٱلۡخَیۡرِ لَشَدِیدٌ ﴿٨﴾

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.


Arabic explanations of the Qur’an:

۞ أَفَلَا یَعۡلَمُ إِذَا بُعۡثِرَ مَا فِی ٱلۡقُبُورِ ﴿٩﴾

എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും


Arabic explanations of the Qur’an:

وَحُصِّلَ مَا فِی ٱلصُّدُورِ ﴿١٠﴾

ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും(1) ചെയ്താല്‍,

1) ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആര്‍ക്കും യാതൊന്നും മനസ്സില്‍ ഒളിപ്പിച്ചുവെക്കാനാവില്ല. ഓരോരുത്തര്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ സംബന്ധിച്ച് അന്ന് അവരുടെ അവയവങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമെന്ന് വി.ഖു. 36:65 ലും 41:20 ലും കാണാം.


Arabic explanations of the Qur’an:

إِنَّ رَبَّهُم بِهِمۡ یَوۡمَىِٕذࣲ لَّخَبِیرُۢ ﴿١١﴾

തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.


Arabic explanations of the Qur’an: