This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ ആദിയാത്ത് - Al-‘Ādiyāt.
وَٱلۡعَـٰدِیَـٰتِ ضَبۡحࣰا
﴿١﴾
കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം.(1)
Tafseer:
فَٱلۡمُورِیَـٰتِ قَدۡحࣰا
﴿٢﴾
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ.(2)
Tafseer:
فَٱلۡمُغِیرَ ٰتِ صُبۡحࣰا
﴿٣﴾
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ.(3)
Tafseer:
فَأَثَرۡنَ بِهِۦ نَقۡعࣰا
﴿٤﴾
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവ.(4)
Tafseer:
فَوَسَطۡنَ بِهِۦ جَمۡعًا
﴿٥﴾
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവ (കുതിരകള്‍) തന്നെ സത്യം.(5)
Tafseer:
إِنَّ ٱلۡإِنسَـٰنَ لِرَبِّهِۦ لَكَنُودࣱ
﴿٦﴾
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.(6)
Tafseer:
وَإِنَّهُۥ عَلَىٰ ذَ ٰلِكَ لَشَهِیدࣱ
﴿٧﴾
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.(7)
Tafseer:
وَإِنَّهُۥ لِحُبِّ ٱلۡخَیۡرِ لَشَدِیدٌ
﴿٨﴾
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.(8)
Tafseer:
۞ أَفَلَا یَعۡلَمُ إِذَا بُعۡثِرَ مَا فِی ٱلۡقُبُورِ
﴿٩﴾
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും(9)
Tafseer:
وَحُصِّلَ مَا فِی ٱلصُّدُورِ
﴿١٠﴾
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും(1) ചെയ്താല്‍,
1) ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആര്‍ക്കും യാതൊന്നും മനസ്സില്‍ ഒളിപ്പിച്ചുവെക്കാനാവില്ല. ഓരോരുത്തര്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ സംബന്ധിച്ച് അന്ന് അവരുടെ അവയവങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമെന്ന് വി.ഖു. 36:65 ലും 41:20 ലും കാണാം.
(10)Tafseer:
إِنَّ رَبَّهُم بِهِمۡ یَوۡمَىِٕذࣲ لَّخَبِیرُۢ
﴿١١﴾
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.(11)
Tafseer: