Surah സൂറത്തുത്തകാഥുർ - At-Takāthur

Listen

Malayalam മലയാളം

Surah സൂറത്തുത്തകാഥുർ - At-Takāthur - Aya count 8

أَلۡهَىٰكُمُ ٱلتَّكَاثُرُ ﴿١﴾

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.


Arabic explanations of the Qur’an:

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ﴿٢﴾

നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.(1)

1) 'നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ' എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് 'നിങ്ങള്‍ മരിച്ച് മറവു ചെയ്യപ്പെടുന്നതുവരെ' എന്നത്രെ. ഭൗതികനേട്ടങ്ങളുടെ പേരിലുള്ള പെരുമയും പൊങ്ങച്ചവും കാരണം സത്യത്തെയും ധര്‍മത്തെയും പറ്റി മനുഷ്യര്‍ അശ്രദ്ധയിലാകുന്ന അവസ്ഥ മരണം വരെയും തുടരുന്നു എന്ന സത്യത്തിലേക്ക് ഈ വചനങ്ങള്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നു.


Arabic explanations of the Qur’an:

كَلَّا سَوۡفَ تَعۡلَمُونَ ﴿٣﴾

നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.


Arabic explanations of the Qur’an:

ثُمَّ كَلَّا سَوۡفَ تَعۡلَمُونَ ﴿٤﴾

പിന്നെയും, നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.


Arabic explanations of the Qur’an:

كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡیَقِینِ ﴿٥﴾

നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍.


Arabic explanations of the Qur’an:

لَتَرَوُنَّ ٱلۡجَحِیمَ ﴿٦﴾

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.


Arabic explanations of the Qur’an:

ثُمَّ لَتَرَوُنَّهَا عَیۡنَ ٱلۡیَقِینِ ﴿٧﴾

പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.


Arabic explanations of the Qur’an:

ثُمَّ لَتُسۡـَٔلُنَّ یَوۡمَىِٕذٍ عَنِ ٱلنَّعِیمِ ﴿٨﴾

പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.(2)

2) അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചു കൊണ്ടാണ് ഓരോ നിമിഷവും നാം ജീവിക്കുന്നത്. ഈ അനുഗ്രഹങ്ങളോട് ഏത് വിധമാണ് പ്രതികരിച്ചതെന്നതിനെപ്പറ്റി അല്ലാഹുവിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല.


Arabic explanations of the Qur’an: