Surah സൂറത്തുൽ അസ്ർ - Al-‘Asr

Listen

Malayalam മലയാളം

Surah സൂറത്തുൽ അസ്ർ - Al-‘Asr - Aya count 3

وَٱلۡعَصۡرِ ﴿١﴾

കാലം തന്നെയാണ സത്യം.


Arabic explanations of the Qur’an:

إِنَّ ٱلۡإِنسَـٰنَ لَفِی خُسۡرٍ ﴿٢﴾

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു.(1)

1) ജീവിതത്തിലെ ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള ഭൗതികമായ വീക്ഷണം ഏതുകാലത്തുമുള്ള മനുഷ്യര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഭൗതികലാഭം ക്ഷണികമാണ്. ആത്യന്തികമായ നഷ്ടത്തില്‍ നിന്ന് -പരലോകശിക്ഷയില്‍ നിന്ന്- രക്ഷപ്പെടാന്‍ അത് സഹായിക്കുകയില്ല. വിശ്വാസവും സൽകര്‍മവും, സത്യവും ക്ഷമയും അവലംബിക്കാനുള്ള ഉദ്‌ബോധനവും മാത്രമേ ആത്യന്തിക നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയുള്ളൂ.


Arabic explanations of the Qur’an:

إِلَّا ٱلَّذِینَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ ﴿٣﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.


Arabic explanations of the Qur’an: