This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ ഹുമസഃ - Al-Humazah.
وَیۡلࣱ لِّكُلِّ هُمَزَةࣲ لُّمَزَةٍ
﴿١﴾
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.(1)
Tafseer:
ٱلَّذِی جَمَعَ مَالࣰا وَعَدَّدَهُۥ
﴿٢﴾
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.(2)
Tafseer:
یَحۡسَبُ أَنَّ مَالَهُۥۤ أَخۡلَدَهُۥ
﴿٣﴾
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.(3)
Tafseer:
كَلَّاۖ لَیُنۢبَذَنَّ فِی ٱلۡحُطَمَةِ
﴿٤﴾
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.(4)
Tafseer:
وَمَاۤ أَدۡرَىٰكَ مَا ٱلۡحُطَمَةُ
﴿٥﴾
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?(5)
Tafseer:
نَارُ ٱللَّهِ ٱلۡمُوقَدَةُ
﴿٦﴾
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.(6)
Tafseer:
ٱلَّتِی تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ
﴿٧﴾
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ).(7)
Tafseer:
إِنَّهَا عَلَیۡهِم مُّؤۡصَدَةࣱ
﴿٨﴾
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.(8)
Tafseer:
فِی عَمَدࣲ مُّمَدَّدَةِۭ
﴿٩﴾
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.(9)
Tafseer: