Surah സൂറത്തുൽ മാഊൻ - Al-Mā‘ūn

Malayalam മലയാളം Translation7 Aya count
This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുൽ മാഊൻ - Al-Mā‘ūn.
أَرَءَیۡتَ ٱلَّذِی یُكَذِّبُ بِٱلدِّینِ ﴿١﴾
(അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?(1)
Tafseer:
فَذَ ٰ⁠لِكَ ٱلَّذِی یَدُعُّ ٱلۡیَتِیمَ ﴿٢﴾
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.(2)
Tafseer:
وَلَا یَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِینِ ﴿٣﴾
പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)
1) പരലോകത്തിൽ വിശ്വസിക്കാത്തവരുടെ സ്ഥിതിയാണിത്. അനാഥയെ അവർ ദയയില്ലാതെ തള്ളിക്കളയുന്നു. സാധുക്കളെ അവർ സഹായിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ അത്രയും കടുത്തുപോയതു കൊണ്ടാണത്.
(3)
Tafseer:
فَوَیۡلࣱ لِّلۡمُصَلِّینَ ﴿٤﴾
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.(4)
Tafseer:
ٱلَّذِینَ هُمۡ عَن صَلَاتِهِمۡ سَاهُونَ ﴿٥﴾
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നമസ്കാരക്കാർക്ക്).(5)
Tafseer:
ٱلَّذِینَ هُمۡ یُرَاۤءُونَ ﴿٦﴾
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നമസ്കാരക്കാർക്ക്).(6)
Tafseer:
وَیَمۡنَعُونَ ٱلۡمَاعُونَ ﴿٧﴾
പരോപകാര വസ്തുക്കള്‍(2) അവർ മുടക്കുകയും ചെയ്യുന്നു.
2) പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.
(7)
Tafseer: