This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുത്തക്വീർ - At-Takwīr.
إِذَا ٱلشَّمۡسُ كُوِّرَتۡ
﴿١﴾
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1)
1) സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാകുമ്പോള്‍ എന്നര്‍ഥം.
(1)Tafseer:
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
﴿٢﴾
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,(2)
Tafseer:
وَإِذَا ٱلۡجِبَالُ سُیِّرَتۡ
﴿٣﴾
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,(3)
Tafseer:
وَإِذَا ٱلۡعِشَارُ عُطِّلَتۡ
﴿٤﴾
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(2)
2) അറബികളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട സമ്പത്തായിരുന്നു ഗര്‍ഭം മുറ്റിയ ഒട്ടകങ്ങള്‍. അന്ത്യദിനത്തില്‍ അവയെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതാകുമെന്നര്‍ഥം.
(4)Tafseer:
وَإِذَا ٱلۡوُحُوشُ حُشِرَتۡ
﴿٥﴾
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(3)
3) അന്ത്യദിനത്തില്‍ വന്യമൃഗങ്ങളെയെല്ലാം അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്. അവ പരസ്പരം ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രതിക്രിയ നടപ്പിലാക്കപ്പെടുകയും ശേഷം അവയെ മണ്ണാക്കിത്തീർക്കുകയും ചെയ്യും.
(5)Tafseer:
وَإِذَا ٱلۡبِحَارُ سُجِّرَتۡ
﴿٦﴾
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(4)
4) 'സജ്ജറ' എന്ന വാക്കിന് ആളിക്കത്തിച്ചുവെന്നും, തിളച്ചുമറിയുന്നതാക്കി എന്നും അര്‍ത്ഥമുണ്ട്.
(6)Tafseer:
وَإِذَا ٱلنُّفُوسُ زُوِّجَتۡ
﴿٧﴾
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(5)
5) സജ്ജനങ്ങള്‍ സജ്ജനങ്ങളോടൊപ്പവും, ദുര്‍ജനങ്ങള്‍ ദുര്‍ജനങ്ങളോടൊപ്പവും സമ്മേളിപ്പിക്കപ്പെടുമ്പോള്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ ഈ വാക്യാംശത്തിന് വിശദീകരണം നല്കിയിട്ടുള്ളത്.
(7)Tafseer:
وَإِذَا ٱلۡمَوۡءُۥدَةُ سُىِٕلَتۡ
﴿٨﴾
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,(8)
Tafseer:
بِأَیِّ ذَنۢبࣲ قُتِلَتۡ
﴿٩﴾
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.(9)
Tafseer:
وَإِذَا ٱلصُّحُفُ نُشِرَتۡ
﴿١٠﴾
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.(10)
Tafseer:
وَإِذَا ٱلسَّمَاۤءُ كُشِطَتۡ
﴿١١﴾
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍(11)
Tafseer:
وَإِذَا ٱلۡجَحِیمُ سُعِّرَتۡ
﴿١٢﴾
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.(12)
Tafseer:
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
﴿١٣﴾
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.(13)
Tafseer:
عَلِمَتۡ نَفۡسࣱ مَّاۤ أَحۡضَرَتۡ
﴿١٤﴾
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്.(6)
6) പരലോകത്ത് സദ്ഫലങ്ങള്‍ നല്കുന്ന സദ്കര്‍മ്മങ്ങളാണോ, ദുഷ്‌കര്‍മ്മങ്ങളാണോ താന്‍ ഇഹലോകത്ത് അനുഷ്ഠിച്ചിരുന്നതെന്ന് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ കര്‍മ്മങ്ങളുടെ രേഖ കയ്യില്‍ കിട്ടുന്നതോടെ ഓരോരുത്തര്‍ക്കും വ്യക്തമാകുന്നതാണ്.
(14)Tafseer:
فَلَاۤ أُقۡسِمُ بِٱلۡخُنَّسِ
﴿١٥﴾
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.(15)
Tafseer:
ٱلۡجَوَارِ ٱلۡكُنَّسِ
﴿١٦﴾
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും.(16)
Tafseer:
وَٱلَّیۡلِ إِذَا عَسۡعَسَ
﴿١٧﴾
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,(17)
Tafseer:
وَٱلصُّبۡحِ إِذَا تَنَفَّسَ
﴿١٨﴾
പ്രഭാതം വിടര്‍ന്നു വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)(18)
Tafseer:
إِنَّهُۥ لَقَوۡلُ رَسُولࣲ كَرِیمࣲ
﴿١٩﴾
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.(19)
Tafseer:
ذِی قُوَّةٍ عِندَ ذِی ٱلۡعَرۡشِ مَكِینࣲ
﴿٢٠﴾
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ).(20)
Tafseer:
مُّطَاعࣲ ثَمَّ أَمِینࣲ
﴿٢١﴾
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).(7)
7) നബി(ﷺ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശമെത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍(ﷺ) എന്ന മലക്കിനെപ്പറ്റിയാണ് ഈ പരാമര്‍ശം.
(21)Tafseer:
وَمَا صَاحِبُكُم بِمَجۡنُونࣲ
﴿٢٢﴾
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ.(22)
Tafseer:
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِینِ
﴿٢٣﴾
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്.(23)
Tafseer:
وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ
﴿٢٤﴾
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.(8)
8) ജനങ്ങൾക്ക് അറിയിച്ചുകൊടുക്കാന്‍ അല്ലാഹു ഏല്പിച്ച അദൃശ്യവിവരങ്ങള്‍ ഒട്ടും കമ്മി വരുത്താതെ നബി (ﷺ) അറിയിച്ചു കൊടുക്കുക തന്നെ ചെയ്തിട്ടുണ്ടെന്നര്‍ഥം.
(24)Tafseer:
وَمَا هُوَ بِقَوۡلِ شَیۡطَـٰنࣲ رَّجِیمࣲ
﴿٢٥﴾
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.(25)
Tafseer:
فَأَیۡنَ تَذۡهَبُونَ
﴿٢٦﴾
അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?(26)
Tafseer:
إِنۡ هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ
﴿٢٧﴾
ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.(27)
Tafseer:
لِمَن شَاۤءَ مِنكُمۡ أَن یَسۡتَقِیمَ
﴿٢٨﴾
അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.(28)
Tafseer:
وَمَا تَشَاۤءُونَ إِلَّاۤ أَن یَشَاۤءَ ٱللَّهُ رَبُّ ٱلۡعَـٰلَمِینَ
﴿٢٩﴾
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(9)
9) അല്ലാഹുവിന്റെ ഹിതത്തിന്നെതിരായി യാതൊരു തീരുമാനവുമെടുത്ത് നടപ്പിലാക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല.
(29)Tafseer: