Select surah Select surah 1 സൂറത്തുൽ ഫാത്തിഹ - Al-Fātihah [7] 2 സൂറത്തുൽ ബഖറഃ - Al-Baqarah [286] 3 സൂറത്ത് ആലുഇംറാൻ - Āl-‘Imrān [200] 4 സൂറത്തുന്നിസാഅ് - An-Nisā’ [176] 5 സൂറത്തുൽ മാഇദ - Al-Mā’idah [120] 6 സൂറത്തുൽ അൻആം - Al-An‘ām [165] 7 സൂറത്തുൽ അഅ്റാഫ് - Al-A‘rāf [206] 8 സൂറത്തുൽ അൻഫാൽ - Al-Anfāl [75] 9 സൂറത്തുത്തൗബഃ - At-Tawbah [129] 10 സൂറത്ത് യൂനുസ് - Yūnus [109] 11 സൂറത്ത് ഹൂദ് - Hūd [123] 12 സൂറത്ത് യൂസുഫ് - Yūsuf [111] 13 സൂറത്തു റഅ്ദ് - Ar-Ra‘d [43] 14 സൂറത്ത് ഇബ്റാഹീം - Ibrāhīm [52] 15 സൂറത്തുൽ ഹിജ്ർ - Al-Hijr [99] 16 സൂറത്തുന്നഹ്ൽ - An-Nahl [128] 17 സൂറത്തുൽ ഇസ്റാഅ് - Al-Isrā’ [111] 18 സൂറത്തുൽ കഹ്ഫ് - Al-Kahf [110] 19 സൂറത്ത് മർയം - Maryam [98] 20 സൂറത്ത് ത്വാഹാ - Tā-ha [135] 21 സൂറത്തുൽ അൻബിയാഅ് - Al-Anbiyā’ [112] 22 സൂറത്തുൽ ഹജ്ജ് - Al-Hajj [78] 23 സൂറത്തുൽ മുഅ്മിനൂൻ - Al-Mu’minūn [118] 24 സൂറത്തുന്നൂർ - An-Noor [64] 25 സൂറത്തുൽ ഫുർഖാൻ - Al-Furqān [77] 26 സൂറത്തുശ്ശുഅറാഅ് - Ash-Shu‘arā’ [227] 27 സൂറത്തുന്നംല് - An-Naml [93] 28 സൂറത്തുൽ ഖസസ് - Al-Qasas [88] 29 സൂറത്തുൽ അൻകബൂത്ത് - Al-‘Ankabūt [69] 30 സൂറത്തു റൂം - Ar-Rūm [60] 31 സൂറത്ത് ലുഖ്മാൻ - Luqmān [34] 32 സൂറത്തുസ്സജദഃ - As-Sajdah [30] 33 സൂറത്തുൽ അഹ്സാബ് - Al-Ahzāb [73] 34 സൂറത്തുസ്സബഅ് - Saba’ [54] 35 സൂറത്ത് ഫാത്വിർ - Fātir [45] 36 സൂറത്ത് യാസീൻ - Yā-Sīn [83] 37 സൂറത്തുസ്സ്വാഫ്ഫാത്ത് - As-Sāffāt [182] 38 സൂറത്ത് സ്വാദ് - Sād [88] 39 സൂറത്തുസ്സുമർ - Az-Zumar [75] 40 സൂറത്ത് ഗാഫിർ - Ghāfir [85] 41 സൂറത്ത് ഫുസ്സ്വിലത്ത് - Fussilat [54] 42 സൂറത്തുശ്ശൂറാ - Ash-Shūra [53] 43 സൂറത്തുസ്സുഖ്റുഫ് - Az-Zukhruf [89] 44 സൂറത്തുദ്ദുഖാൻ - Ad-Dukhān [59] 45 സൂറത്തുൽ ജാഥിയഃ - Al-Jāthiyah [37] 46 സൂറത്തുൽ അഹ്ഖാഫ് - Al-Ahqāf [35] 47 സൂറത്ത് മുഹമ്മദ് - Muhammad [38] 48 സൂറത്തുൽ ഫത്ഹ് - Al-Fat'h [29] 49 സൂറത്തുൽ ഹുജുറാത്ത് - Al-Hujurāt [18] 50 സൂറത്ത് ഖാഫ് - Qāf [45] 51 സൂറത്തുദ്ദാരിയാത്ത് - Adh-Dhāriyāt [60] 52 സൂറത്തുത്തൂർ - At-Toor [49] 53 സൂറത്തുന്നജ്മ് - An-Najm [62] 54 സൂറത്തുൽ ഖമർ - Al-Qamar [55] 55 സൂറത്തു റഹ്മാൻ - Ar-Rahmān [78] 56 സൂറത്തുൽ വാഖിഅഃ - Al-Wāqi‘ah [96] 57 സൂറത്തുൽ ഹദീദ് - Al-Hadīd [29] 58 സൂറത്തുൽ മുജാദിലഃ - Al-Mujādalah [22] 59 സൂറത്തുൽ ഹശ്ർ - Al-Hashr [24] 60 സൂറത്തുൽ മുംതഹനഃ - Al-Mumtahanah [13] 61 സൂറത്തുസ്സ്വഫ്ഫ് - As-Saff [14] 62 സൂറത്തുൽ ജുമുഅഃ - Al-Jumu‘ah [11] 63 സൂറത്തുൽ മുനാഫിഖൂൻ - Al-Munāfiqūn [11] 64 സൂറത്തുത്തഗാബുൻ - At-Taghābun [18] 65 സൂറത്തുത്ത്വലാഖ് - At-Talāq [12] 66 സൂറത്തുത്തഹ്രീം - At-Tahrīm [12] 67 സൂറത്തുൽ മുൽക് - Al-Mulk [30] 68 സൂറത്തുൽ ഖലം - Al-Qalam [52] 69 സൂറത്തുൽ ഹാഖ്ഖഃ - Al-Hāqqah [52] 70 സൂറത്തുൽ മആരിജ് - Al-Ma‘ārij [44] 71 സൂറത്ത് നൂഹ് - Nūh [28] 72 സൂറത്തുൽ ജിന്ന് - Al-Jinn [28] 73 സൂറത്തുൽ മുസ്സമ്മിൽ - Al-Muzzammil [20] 74 സൂറത്തുൽ മുദ്ദഥ്ഥിർ - Al-Muddaththir [56] 75 സൂറത്തുൽ ഖിയാമഃ - Al-Qiyāmah [40] 76 സൂറത്തുൽ ഇൻസാൻ - Al-Insān [31] 77 സൂറത്തുൽ മുർസലാത്ത് - Al-Mursalāt [50] 78 സൂറത്തുന്നബഅ് - An-Naba’ [40] 79 സൂറത്തുന്നാസിആത്ത് - An-Nāzi‘āt [46] 80 സൂറത്ത് അബസ - ‘Abasa [42] 81 സൂറത്തുത്തക്വീർ - At-Takwīr [29] 82 സൂറത്തുൽ ഇൻഫിത്വാർ - Al-Infitār [19] 83 സൂറത്തുൽ മുത്വഫ്ഫിഫീൻ - Al-Mutaffifīn [36] 84 സൂറത്തുൽ ഇൻശിഖാഖ് - Al-Inshiqāq [25] 85 സൂറത്തുൽ ബുറൂജ് - Al-Burūj [22] 86 സൂറത്തുത്ത്വാരിഖ് - At-Tāriq [17] 87 സൂറത്തുൽ അഅ്ലാ - Al-A‘lā [19] 88 സൂറത്തുൽ ഗാശിയഃ - Al-Ghāshiyah [26] 89 സൂറത്തുൽ ഫജ്ർ - Al-Fajr [30] 90 സൂറത്തുൽ ബലദ് - Al-Balad [20] 91 സൂറത്തുശ്ശംസ് - Ash-Shams [15] 92 സൂറത്തുല്ലൈൽ - Al-Layl [21] 93 സൂറത്തുള്ളുഹാ - Ad-Duhā [11] 94 സൂറത്തുശ്ശർഹ് - Ash-Sharh [8] 95 സൂറത്തുത്തീൻ - At-Teen [8] 96 സൂറത്തുൽ അലഖ് - Al-‘Alaq [19] 97 സൂറത്തുൽ ഖദ്ർ - Al-Qadr [5] 98 സൂറത്തുൽ ബയ്യിനഃ - Al-Bayyinah [8] 99 സൂറത്തുസ്സൽസലഃ - Az-Zalzalah [8] 100 സൂറത്തുൽ ആദിയാത്ത് - Al-‘Ādiyāt [11] 101 സൂറത്തുൽ ഖാരിഅഃ - Al-Qāri‘ah [11] 102 സൂറത്തുത്തകാഥുർ - At-Takāthur [8] 103 സൂറത്തുൽ അസ്ർ - Al-‘Asr [3] 104 സൂറത്തുൽ ഹുമസഃ - Al-Humazah [9] 105 സൂറത്തുൽ ഫീൽ - Al-Feel [5] 106 സൂറത്ത് ഖുറൈശ് - Quraysh [4] 107 സൂറത്തുൽ മാഊൻ - Al-Mā‘ūn [7] 108 സൂറത്തുൽ കൗഥർ - Al-Kawthar [3] 109 സൂറത്തുൽ കാഫിറൂൻ - Al-Kāfirūn [6] 110 സൂറത്തുന്നസ്ർ - An-Nasr [3] 111 സൂറത്തുൽ മസദ് - Al-Masad [5] 112 സൂറത്തുൽ ഇഖ്ലാസ് - Al-Ikhlās [4] 113 സൂറത്തുൽ ഫലഖ് - Al-Falaq [5] 114 സൂറത്തുന്നാസ് - An-Nās [6]
Select language Select language العربية English English - Yusuf Ali English - Transliteration Français Türkçe Indonesia Chinese 中文 Japanese 日本語 Italiano Malayalam മലയാളം Português Español Urdu اردو Bangali বাংলা Deutsch فارسى Română Русский Shqip Azəri Bosanski Bulgarian Български Hausa كوردی Swahili Tajik Тоҷикӣ Uzbek Ўзбек Hinid Filipino (Tagalog)
Malayalam മലയാളം Surah സൂറത്തുൽ മുത്വഫ്ഫിഫീൻ - Al-Mutaffifīn - Aya count 36
وَیۡلࣱ لِّلۡمُطَفِّفِینَ ﴿١﴾
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം.
ٱلَّذِینَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ یَسۡتَوۡفُونَ ﴿٢﴾
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ അവർ തികച്ചെടുക്കും.
وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ یُخۡسِرُونَ ﴿٣﴾
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ അവർ നഷ്ടം വരുത്തുകയും ചെയ്യും.
أَلَا یَظُنُّ أُوْلَـٰۤىِٕكَ أَنَّهُم مَّبۡعُوثُونَ ﴿٤﴾
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്?
لِیَوۡمٍ عَظِیمࣲ ﴿٥﴾
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്.
یَوۡمَ یَقُومُ ٱلنَّاسُ لِرَبِّ ٱلۡعَـٰلَمِینَ ﴿٦﴾
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
كَلَّاۤ إِنَّ كِتَـٰبَ ٱلۡفُجَّارِ لَفِی سِجِّینࣲ ﴿٧﴾
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
وَمَاۤ أَدۡرَىٰكَ مَا سِجِّینࣱ ﴿٨﴾
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
كِتَـٰبࣱ مَّرۡقُومࣱ ﴿٩﴾
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.(1)
وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿١٠﴾
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
ٱلَّذِینَ یُكَذِّبُونَ بِیَوۡمِ ٱلدِّینِ ﴿١١﴾
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്.
وَمَا یُكَذِّبُ بِهِۦۤ إِلَّا كُلُّ مُعۡتَدٍ أَثِیمٍ ﴿١٢﴾
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
إِذَا تُتۡلَىٰ عَلَیۡهِ ءَایَـٰتُنَا قَالَ أَسَـٰطِیرُ ٱلۡأَوَّلِینَ ﴿١٣﴾
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന് പറയും; പൂര്വ്വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്.
كَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُواْ یَكۡسِبُونَ ﴿١٤﴾
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
كَلَّاۤ إِنَّهُمۡ عَن رَّبِّهِمۡ یَوۡمَىِٕذࣲ لَّمَحۡجُوبُونَ ﴿١٥﴾
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.(2)
ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِیمِ ﴿١٦﴾
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
ثُمَّ یُقَالُ هَـٰذَا ٱلَّذِی كُنتُم بِهِۦ تُكَذِّبُونَ ﴿١٧﴾
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
كَلَّاۤ إِنَّ كِتَـٰبَ ٱلۡأَبۡرَارِ لَفِی عِلِّیِّینَ ﴿١٨﴾
നിസ്സംശയം; പുണ്യവാന്മാരുടെ രേഖ 'ഇല്ലിയ്യൂനി'ല്‍ തന്നെയായിരിക്കും.
وَمَاۤ أَدۡرَىٰكَ مَا عِلِّیُّونَ ﴿١٩﴾
ഇല്ലിയ്യൂന്‍' എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
كِتَـٰبࣱ مَّرۡقُومࣱ ﴿٢٠﴾
എഴുതപ്പെട്ട ഒരു രേഖയത്രെ അത്.(3)
یَشۡهَدُهُ ٱلۡمُقَرَّبُونَ ﴿٢١﴾
സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്.(4)
إِنَّ ٱلۡأَبۡرَارَ لَفِی نَعِیمٍ ﴿٢٢﴾
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
عَلَى ٱلۡأَرَاۤىِٕكِ یَنظُرُونَ ﴿٢٣﴾
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
تَعۡرِفُ فِی وُجُوهِهِمۡ نَضۡرَةَ ٱلنَّعِیمِ ﴿٢٤﴾
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം.
یُسۡقَوۡنَ مِن رَّحِیقࣲ مَّخۡتُومٍ ﴿٢٥﴾
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും.
خِتَـٰمُهُۥ مِسۡكࣱۚ وَفِی ذَ ٰلِكَ فَلۡیَتَنَافَسِ ٱلۡمُتَنَـٰفِسُونَ ﴿٢٦﴾
അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ.
وَمِزَاجُهُۥ مِن تَسۡنِیمٍ ﴿٢٧﴾
അതിലെ ചേരുവ 'തസ്നീം' ആയിരിക്കും.
عَیۡنࣰا یَشۡرَبُ بِهَا ٱلۡمُقَرَّبُونَ ﴿٢٨﴾
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
إِنَّ ٱلَّذِینَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِینَ ءَامَنُواْ یَضۡحَكُونَ ﴿٢٩﴾
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
وَإِذَا مَرُّواْ بِهِمۡ یَتَغَامَزُونَ ﴿٣٠﴾
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
وَإِذَا ٱنقَلَبُوۤاْ إِلَىٰۤ أَهۡلِهِمُ ٱنقَلَبُواْ فَكِهِینَ ﴿٣١﴾
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
وَإِذَا رَأَوۡهُمۡ قَالُوۤاْ إِنَّ هَـٰۤؤُلَاۤءِ لَضَاۤلُّونَ ﴿٣٢﴾
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, 'തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ്' എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
وَمَاۤ أُرۡسِلُواْ عَلَیۡهِمۡ حَـٰفِظِینَ ﴿٣٣﴾
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
فَٱلۡیَوۡمَ ٱلَّذِینَ ءَامَنُواْ مِنَ ٱلۡكُفَّارِ یَضۡحَكُونَ ﴿٣٤﴾
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്.
عَلَى ٱلۡأَرَاۤىِٕكِ یَنظُرُونَ ﴿٣٥﴾
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ یَفۡعَلُونَ ﴿٣٦﴾
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്.