Surah സൂറത്തുത്ത്വാരിഖ് - At-Tāriq

Malayalam മലയാളം Translation17 Aya count
This page contains the Arabic text, audio recitation, and Malayalam മലയാളം translation of Surah സൂറത്തുത്ത്വാരിഖ് - At-Tāriq.
وَٱلسَّمَاۤءِ وَٱلطَّارِقِ ﴿١﴾
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.(1)
Tafseer:
وَمَاۤ أَدۡرَىٰكَ مَا ٱلطَّارِقُ ﴿٢﴾
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?(2)
Tafseer:
ٱلنَّجۡمُ ٱلثَّاقِبُ ﴿٣﴾
തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്‌.(3)
Tafseer:
إِن كُلُّ نَفۡسࣲ لَّمَّا عَلَیۡهَا حَافِظࣱ ﴿٤﴾
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.(4)
Tafseer:
فَلۡیَنظُرِ ٱلۡإِنسَـٰنُ مِمَّ خُلِقَ ﴿٥﴾
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌.(5)
Tafseer:
خُلِقَ مِن مَّاۤءࣲ دَافِقࣲ ﴿٦﴾
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.(6)
Tafseer:
یَخۡرُجُ مِنۢ بَیۡنِ ٱلصُّلۡبِ وَٱلتَّرَاۤىِٕبِ ﴿٧﴾
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(1)
1) 'യഖ്‌റുജൂ' എന്ന വാക്കിന് 'അവന്‍ പുറത്തുവരുന്നു' എന്ന് അര്‍ത്ഥം നല്കിയ വ്യാഖ്യാതാക്കളുമുണ്ട്. 'യഖ്‌റുജൂ' എന്ന വാക്കിന് ആവിര്‍ഭവിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്. ഈ വചനത്തെപ്പറ്റി പ്രാചീനരും ആധുനികരുമായ വ്യാഖ്യാതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
(7)
Tafseer:
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرࣱ ﴿٨﴾
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.(8)
Tafseer:
یَوۡمَ تُبۡلَى ٱلسَّرَاۤىِٕرُ ﴿٩﴾
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.(9)
Tafseer:
فَمَا لَهُۥ مِن قُوَّةࣲ وَلَا نَاصِرࣲ ﴿١٠﴾
അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.(10)
Tafseer:
وَٱلسَّمَاۤءِ ذَاتِ ٱلرَّجۡعِ ﴿١١﴾
ആവര്‍ത്തി(ച്ച് മഴ പെയ്യി)ക്കുന്ന ആകാശത്തെക്കൊണ്ടും.(11)
Tafseer:
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ﴿١٢﴾
(സസ്യലതാദികള്‍) മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.(12)
Tafseer:
إِنَّهُۥ لَقَوۡلࣱ فَصۡلࣱ ﴿١٣﴾
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.(13)
Tafseer:
وَمَا هُوَ بِٱلۡهَزۡلِ ﴿١٤﴾
ഇതു തമാശയല്ല.(14)
Tafseer:
إِنَّهُمۡ یَكِیدُونَ كَیۡدࣰا ﴿١٥﴾
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.(15)
Tafseer:
وَأَكِیدُ كَیۡدࣰا ﴿١٦﴾
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.(16)
Tafseer:
فَمَهِّلِ ٱلۡكَـٰفِرِینَ أَمۡهِلۡهُمۡ رُوَیۡدَۢا ﴿١٧﴾
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.(17)
Tafseer: