Surah സൂറത്തുസ്സൽസലഃ - Az-Zalzalah

Listen

Malayalam മലയാളം

Surah സൂറത്തുസ്സൽസലഃ - Az-Zalzalah - Aya count 8

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا ﴿١﴾

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം.


Arabic explanations of the Qur’an:

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا ﴿٢﴾

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളിയാൽ,


Arabic explanations of the Qur’an:

وَقَالَ ٱلۡإِنسَـٰنُ مَا لَهَا ﴿٣﴾

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.(1)

1) അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.


Arabic explanations of the Qur’an:

یَوۡمَىِٕذࣲ تُحَدِّثُ أَخۡبَارَهَا ﴿٤﴾

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.


Arabic explanations of the Qur’an:

بِأَنَّ رَبَّكَ أَوۡحَىٰ لَهَا ﴿٥﴾

നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.


Arabic explanations of the Qur’an:

یَوۡمَىِٕذࣲ یَصۡدُرُ ٱلنَّاسُ أَشۡتَاتࣰا لِّیُرَوۡاْ أَعۡمَـٰلَهُمۡ ﴿٦﴾

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.


Arabic explanations of the Qur’an:

فَمَن یَعۡمَلۡ مِثۡقَالَ ذَرَّةٍ خَیۡرࣰا یَرَهُۥ ﴿٧﴾

അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും.


Arabic explanations of the Qur’an:

وَمَن یَعۡمَلۡ مِثۡقَالَ ذَرَّةࣲ شَرࣰّا یَرَهُۥ ﴿٨﴾

ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(2)

2) ഇഹലോകത്ത് മനുഷ്യന്‍ ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്കുന്നതാണ് എന്നര്‍ത്ഥം.


Arabic explanations of the Qur’an: